- Friday, October 23, 2009, 20:31
- FEATURED
Viva Kerala 0-1 Chirag United SC
Full time score
Full story
- Friday, October 23, 2009, 20:19
- FEATURED
Viva Kerala 0 - 1 Chirag United
The score line after the first half in the indian football league
Full story
- Tuesday, May 26, 2009, 20:24
- FEATURED
ജനതാദള്‍ നാലു പേരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി: വൈസ് പ്രസിഡന്റ് എന്‍ എം. ജോസഫ്, സെക്രട്ടറിമാരായ ഗംഗാധരന്‍ നാടാര്‍, സി കെ ഗോപി, ട്രഷറര്‍ മുഹമ്മദ് ഷാ. തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിക്കെതിരേ മാധ്യമങ്ങളിലൂടെ പ്രസ്‌താവനകള്‍ ഇറക്കിയതിനാണ് നടപടി.
Full story
- Tuesday, May 12, 2009, 21:40
- FEATURED
സെന്‍സെക്‌സ് വീണ്ടും 12,000 ന് മുകളില്‍. ഇന്നലെ 193 പോയിന്റ് നഷ്ടം രേഖപ്പെടുത്തിയ സൂചിക ഇന്ന് 475 പോയിന്റിന്റെ നേട്ടമാണുണ്ടാക്കിയത്. രാവിലെ 53 പോയിന്റു നഷ്‌ടത്തില്‍ 11,630ലായിരുന്നു തുടക്കം. എന്നാല്‍ ഉടന്‍ തന്നെ നേട്ടത്തിലേക്കു നീങ്ങി. ഒരവസരത്തില്‍ 12,195 പോയിന്റു വരെ ഉയര്‍ന്ന സൂചിക ഒടുവില്‍ 12,158 -ല്‍ വ്യാപാരം അവസാനിപ്പിച്ചു.
Full story
- Tuesday, May 12, 2009, 21:35
- FEATURED
കേരള പ്ലസ്‌ടൂ ഫലം പ്രഖ്യാപിച്ചു; വിജയം 76.46%. കഴിഞ്ഞ തവണത്തേക്കാള്‍ 4.59% കുറവാണിത്. നൂറു ശതമാനം വിജയം 25 സ്‌കൂളുകള്‍ക്ക്. വിഎച്ച്‌എസിക്ക് 78.86%. 1415 വിദ്യാര്‍ഥികള്‍ക്ക് എല്ലാവിഷയത്തിലും എ പ്ലസ്. വിജയ ശതമാനത്തില്‍ തൃശൂര്‍ ജില്ല മുന്നില്‍ നില്‍ക്കുന്നു. പിന്നില്‍ പത്തനംതിട്ട. 4,27069 കുട്ടികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്.
Full story
- Friday, May 8, 2009, 14:42
- FEATURED
ഇന്ത്യയിലെ നാണ്യപ്പെരുപ്പനിരക്കില്‍ വീണ്ടും നേരിയ വര്‍ധന. ഏപ്രില്‍ 25ന് അവസാനിച്ച ആഴ്‌ചയിലെ കണക്കനുസരിച്ച് മൊത്തവില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്ക് 0.70 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വാരത്തില്‍ ഇത് 0.57 ശതമാനമായിരുന്നു.
Full story
- Friday, May 8, 2009, 14:36
- FEATURED
2009 ലെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 91.92% . കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലുമുള്ള 2,731 കേന്ദ്രങ്ങളിലായി 4,46,554 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. ഇതില്‍ 4,10,348 പേര്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷം 92.09 ശതമാനമായിരുന്നു വിജയം.
ഏറ്റവും ഉയര്‍ന്ന വിജയശതമാനം കണ്ണൂര്‍ ജില്ലയില്‍: 96.83%, ഏറ്റവും കുറവ് പാലക്കാട് ജില്ലയിലും: 84.02%. ഏറ്റവും കൂടുതല്‍ എ പ്ലസ് ഉള്ളത് തൃശൂരില്‍. 100 ശതമാനം വിജയം നേടിയ 703 സ്‌കൂളുകളാണുള്ളത്.
Full story
- Friday, May 8, 2009, 9:41
- FEATURED
ഇക്കോണമി ക്ലാസിനേക്കാള്‍ ചുരുങ്ങിയ ചെലവില്‍ യാത്ര ചെയ്യാവുന്ന ജെറ്റ് എയര്‍വേയ്‌സ് വിമാന സര്‍വീസ് ഇന്നു മുതല്‍. ടിക്കറ്റ് നിരക്കില്‍ ജെറ്റ് ഇക്കോണമി ക്ലാസിനെ അപേക്ഷിച്ച് 10 മുതല്‍ 15% വരെ കുറവുണ്ടാകും.
Full story
- Friday, May 8, 2009, 8:13
- FEATURED
SSLC ഫലം ഇ-മെയിലില്‍ ലഭിക്കാന്‍ സി ഡിറ്റിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
http://www.cditindia.com/sslc/index.php
Full story
- Friday, May 8, 2009, 7:43
- FEATURED
ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും നേട്ടത്തില്‍. നൂറു പോയിന്റോളം വര്‍ധനവില്‍ ആരംഭിച്ച സെന്‍സക്‌സ് 12,143.95 വരെ ഉയര്‍ന്നു. ഒടുവില്‍ 164.19 പോയിന്റ് നേട്ടത്തില്‍ 12,116.94 ല്‍ ക്ലോസ് ചെയ്തു. നിഫ്‌റ്റി 58.85 പോയിന്റ് ഉയര്‍ന്ന് 3683.90 ല്‍ അവസാനിച്ചു. വിദേശ നിക്ഷേപകരില്‍ നിന്നുള്ള പണവും സമ്പദ്‌രംഗം മെച്ചപ്പെടുകയാണെന്ന പ്രതീക്ഷയും വിപണിക്ക് കരുത്തു പകരുന്നുണ്ട്. ആഗോള വിപണികളും ഉയരങ്ങളിലേക്കാണ്.
Full story
- Friday, May 8, 2009, 7:26
- FEATURED
ലോക്‌സഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പില്‍ 57 ശതമാനം പോളിംഗ്. ഹരിയാന (63%), പഞ്ചാബ് (65%), ബിഹാര്‍ (37%), ജമ്മു- കാശ്‌മീര്‍ (24%), രാജസ്‌ഥാന്‍ (50%), ഉത്തര്‍പ്രദേശ് (50%), ബംഗാള്‍ (75%), ഡല്‍ഹി (50%) എന്നിങ്ങനെയാണു സംസ്‌ഥാനങ്ങളിലെ പോളിംഗ് ശതമാനം. ബംഗാളിലും രാജസ്‌ഥാനിലും അക്രമ സംഭവങ്ങളിലും പോലീസ് വെടിവയ്‌പിലുമായി നാലുപേര്‍ കൊല്ലപ്പെട്ടു.
Full story
- Friday, May 8, 2009, 7:23
- FEATURED
സ്വാതി ഭാസ്‌കര്‍ സംവിധാനം ചെയ്ത കറന്‍സിയും വാണി വിശ്വനാഥിന്റെ ഭര്‍ത്താവും നടനുമായ അഡ്വ.ബാബുരാജ് സംവിധാനം ചെയ്ത് ബ്ലാക്ക് ഡാലിയയും ഇന്നു മുതല്‍ പ്രദര്‍ശനത്തിന്. മുകേഷും ജയസൂര്യയും മീര നന്ദനുമാണ് ‘കറന്‍സി‘യിലെ മുഖ്യതാരങ്ങള്‍. പത്തു പെണ്‍കുട്ടികളെ ചുറ്റിപ്പറ്റിയുള്ള ‘ബ്ലാക്ക് ഡാലിയ’യില്‍ വാണിയും സുരേഷ് ഗോപിയും സംവിധായകന്‍ ബാബുരാജും അടക്കമുള്ളവര്‍ അഭിനയിക്കുന്നു.
Full story
- Thursday, May 7, 2009, 16:00
- FEATURED
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ശ്രീനിവാസന്‍ - ദിലീപ് ചിത്രം പാസഞ്ചര്‍ ഇന്ന് റിലീസാവുന്നു. ഹര്‍ത്താല്‍ മൂലം ഫസ്റ്റ് ഷോ മുതലായിരിക്കും പ്രദര്‍ശനം. കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
Full story
- Thursday, May 7, 2009, 13:10
- FEATURED
മലയാളസിനിമയിലെ ഓള്‍ റൌണ്ടര്‍ ശ്രീനിവാസന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്ക്. നിര്‍മ്മാതാവ് വിന്ധ്യന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ സിനിമയുടെ തിരക്കഥയ്‌ക്കായി വിന്ധ്യന്‍ ഉള്‍പ്പെടെ മൂന്ന് നിര്‍മ്മാതാക്കള്‍ അഡ്വാന്‍സ് നല്‍കിയ 5 ലക്ഷം രൂപ മടക്കിക്കിട്ടണമെന്നാണ് ആവശ്യം. 1998-ല്‍ നല്‍കിയ പണമാണിതെന്ന് പരാതിയില്‍ പറയുന്നു.
Full story
- Thursday, May 7, 2009, 12:11
- FEATURED
എസ് എസ് എല്‍ സി ഫലം നാളെ. സര്‍ക്കാരിന്റെ എട്ട് വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാം.
Full story
- Thursday, May 7, 2009, 11:11
- FEATURED
കേരളത്തില്‍ യു ഡി എഫ് ഹര്‍ത്താല്‍. മൂന്ന് സ്ഥലങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്: പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, ആലപ്പുഴ ജില്ലയിലെ എടത്വ, കോട്ടയം ജില്ലയിലെ പുതുപ്പള്ളി. മറ്റു സ്ഥലങ്ങളില്‍ ചില്ലറ കല്ലേറും ബസ് തടയലും നടക്കുന്നുണ്ട്..
Full story
- Thursday, May 7, 2009, 10:46
- FEATURED
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി. എട്ടു സംസ്ഥാനങ്ങളിലെ 85 മണ്‌ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും മോശമല്ലാത്ത പോളിംഗ്.
Full story
- Wednesday, May 6, 2009, 19:54
- FEATURED
നാളെ (7.5.2009 വ്യാഴം) യു ഡി എഫ് വക ഹര്‍ത്താല്‍ കേരളത്തില്‍. ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന മന്ത്രിസഭാ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
Full story
- Friday, May 1, 2009, 19:15
- FEATURED
ടി വി ചന്ദ്രന്റെ ഭൂമിമലയാളം ഇന്ന് പുറത്തിറങ്ങി. ഏഴു സ്ത്രീകളുടെ കഥ പറയുന്ന ഈ ചിത്രത്തില്‍ പദ്മപ്രിയ, സംവൃത സുനില്‍, പ്രിയങ്ക, സുരേഷ് ഗോപി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Full story