share market

സെന്‍സെക്‌സ്‌ …

സെന്‍സെക്‌സ്‌ വീണ്ടും 12,000 ന്‌ മുകളില്‍. ഇന്നലെ 193 പോയിന്റ് നഷ്ടം രേഖപ്പെടുത്തിയ സൂചിക ഇന്ന് 475 പോയിന്റിന്റെ നേട്ടമാണുണ്ടാക്കിയത്. രാവിലെ 53 പോയിന്റു നഷ്‌ടത്തില്‍ 11,630ലായിരുന്നു തുടക്കം. എന്നാല്‍ ഉടന്‍ തന്നെ നേട്ടത്തിലേക്കു നീങ്ങി. ഒരവസരത്തില്‍ 12,195 പോയിന്റു വരെ ഉയര്‍ന്ന സൂചിക ഒടുവില്‍ 12,158 -ല്‍ വ്യാപാരം അവസാനിപ്പിച്ചു. Full story

sensex, nifty ഉയരുന്നു

ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും നേട്ടത്തില്‍. നൂറു പോയിന്റോളം വര്‍ധനവില്‍ ആരംഭിച്ച സെന്‍സക്‌സ് 12,143.95 വരെ ഉയര്‍ന്നു. ഒടുവില്‍ 164.19 പോയിന്റ്‌ നേട്ടത്തില്‍ 12,116.94 ല്‍ ക്ലോസ് ചെയ്തു. നിഫ്‌റ്റി 58.85 പോയിന്റ്‌ ഉയര്‍ന്ന്‌ 3683.90 ല്‍ അവസാനിച്ചു. വിദേശ നിക്ഷേപകരില്‍ നിന്നുള്ള പണവും സമ്പദ്‌രംഗം മെച്ചപ്പെടുകയാണെന്ന പ്രതീക്ഷയും വിപണിക്ക് കരുത്തു പകരുന്നുണ്ട്. ആഗോള വിപണികളും ഉയരങ്ങളിലേക്കാണ്. Full story
Copyright © 2010 NewsLokam.com
Powered by WordPress